എരമല്ലൂർ: എരമല്ലർ കാഞ്ഞിരത്തുങ്കൽ ഘണ്ഠാകർണ്ണ -ദേവീക്ഷേത്രത്തിൽ ചതയദിനപ്രാർത്ഥനയും പ്രഭാഷണവും 6ന് വൈകിട്ട് 5 ന് ഗുരു ദേവ ക്ഷേത്രത്തിൽ നടക്കും. മദീഷ് ഗുരുകുലം ഗുരു ദേവകൃതികളും മാഹാത്മ്യവും പ്രഭാഷണം നടത്തും. ശാഖായോഗം പ്രസിഡന്റ് കെ.പി.ഹരിഹരൻ, വൈസ് പ്രസിഡന്റ് ഷാബുരാജ്, സെക്രട്ടറി കെ.കെ.ഷാജി എന്നിവർ നേതൃത്വം നൽകും.