ആലപ്പുഴ: വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി ആലപ്പുഴയിൽ മികച്ച പ്രവർത്തനം നടത്തിയ നാല് വനിതകളെ ആദരിച്ചു. ജില്ലാ വനിതാ ശിശുവികസന ഒഫീസർ എൻ. ഷീബ ആദ്ധ്യക്ഷത വഹിച്ചു എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. വിവിധ മേഖലയിൽ മികച്ച സേവനം സേവനം നടത്തിയ സാമൂഹിക പ്രവർത്തകരായ ഷക്കീല സത്താർ, ഷൈജാതമ്പി, ശ്രീജ എസ്.വി.എസ്, മായാ ദേവി എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.താഹ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ്,ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ ജെ.മായാലക്ഷ്മി, വിമൻ പ്രൊട്ടക്ഷൻ ഓഫീസർ സൗമ്യ.ആർ, ആലപ്പുഴ ജില്ലാ പ്രോഗ്രാം ഓഫീസർ ജെ.മായാലക്ഷമി, സീനിയർ സൂപ്രണ്ട് ഹാരിസ്.എം, ജൂനിയർ സൂപ്രണ്ട് ജി.ഹരിഹരൻ എന്നിവർ സംസാരിച്ചു.