anvar-sadath

ചെന്നിത്തല: ഇന്ത്യയുടെ ഭരണഘടന മാറ്റിമറിയ്ക്കുവാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നതെന്നും മുഴുവൻ ജനാധിപത്യ വിശ്വാസികളും ജാഗ്രത പാലിക്കണമെന്നും അൻവർ സാദത്ത് എം.എൽ.എ മുന്നറിയിപ്പ് നൽകി. യു.ഡി.എഫ് ചെന്നിത്തല മണ്ഡലം കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് കൺവീനർ തമ്പി കൗണടിയിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം രാധേഷ് കണ്ണന്നൂർ, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ മുരളീധരൻ, ജന.സെക്രട്ടറി സണ്ണി കോവിലകം, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി പ്രവീൺ, കേരളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയംഗം ജോയി ജോർജ്ജ് അകമ്പടിയിൽ, ദളിത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി അഡ്വ.സനൽകുഞ്ഞച്ചൻ, മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുജാ ജോഷ്വാ, മുൻ മണ്ഡലം പ്രസിഡന്റുമാരായ പി.ബി സൂരജ്, രാജേഷ് നമ്പ്യാരേത്ത്, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ലിജാ ഹരീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.വെസ്റ്റ് മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി കടവിൽ സ്വാഗതവും ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് രഘുനാഥ് പാർത്ഥസാരഥി നന്ദിയും പറഞ്ഞു.