ഹരിപ്പാട്: ഹാട്രിക് ഉൾപ്പെടെ 4 നെഹ്‌റു ട്രോഫി നേടിയ പായിപ്പാടൻ ചുണ്ടൻ ഇന്ന് നീരണിയും. 2017 ലെ കുറഞ്ഞ സമയത്തിന്റെ റെക്കാർഡ് കരസ്ഥമാക്കിയ പായിപ്പാടിന്റെ മൂന്നാം തലമുറക്കാരനാണ് പുതിയ ചുണ്ടൻ. പുതിയ ചുണ്ടനിൽ 50 അഗുലം വീതിയും 53 കോൽ നീളവുമുണ്ട്. 85 തുഴച്ചിൽകാർ 5 പങ്കായം, 7 നിലക്കാർ എന്നിവർക്ക് വള്ളത്തിൽ മത്സരിക്കാനാവും. രാവിലെ 8നാണ് നീരണിയൽ കർമ്മം. ഉമാമഹേശ്വരൻ ആചാര്യരുടെ നേതൃത്വത്തിൽ 9 തച്ചന്മാർ 8 മാസം കൊണ്ടാണ് പണികൾ പൂർത്തിയാക്കിയത്.