
മാന്നാർ: ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ നേത്യത്വത്തിൽ ചെങ്ങന്നൂർ സിവിൽ സ്റ്റേഷനിൽ നടത്തിയ ഓപ്പൺ ഫോറം ജോയിന്റ് കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഹരിദാസ് ഇറവങ്കര ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ചെങ്ങന്നൂർ മേഖല പ്രസിഡന്റ് എം.പി സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അശ്വിൻ ഗോപിനാഥ്, അനില.പി.എസ്, ആർ.ലതിഷ്, കെ.ആർ.രജ്ഞിത്ത്, മോഹനൻ.പി.കെ എന്നിവർ സംവാദിച്ചു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി.സി. ശ്രീകുമാർ, ഏരിയ സെക്രട്ടറി സുരേഷ് പി.ഗോപി, വി.എസ്. ശ്രീകാന്ത്, ആർ.ഹരികുമാർ, ഡി.അരുൺ കുമാർ, സി.ശ്രീകുമാരി, പി.അമ്പിളി എന്നിവർ സംസാരിച്ചു.