മാവേലിക്കര : മാവേലിക്കര മണ്ഡലത്തിൽ മൂന്ന് മുന്നണികളുടെയും ഡമ്മികൾ ഉൾപ്പെടെ 15 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മാന്തറ വേലായുധൻ (സെക്യുലർ ഡെമോക്രാറ്റിക് ഫ്രണ്ട്), അഡ്വ..സി. എ അരുൺ കുമാർ (സി.പി.ഐ ), പ്രിജി ശശിധരൻ (സി.പി.ഐ ഡമ്മി ), ബിമൽജി, (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ-കമ്യൂണിസ്റ്റ് ), ഡി. സുരേഷ് ( അംബേദ്കറൈറ്റ് പാർട്ടി ഒഫ് ഇന്ത്യ), ബൈജു രാജൻ (ബൈജു കലാശാല- ഭാരത് ധർമ്മ ജനസേന, എൻ. ഡി. എ ), പി.ടി. രതീഷ് (ഡമ്മി എൻ. ഡി. എ ), കൊടിക്കുന്നിൽ സുരേഷ്
(ഇന്ത്യൻ നാഷണൽ കോൺഗ്രസ്), പതീരത്ത് തെക്കതിൽ രവി (ഡമ്മി, യു. ഡി. എഫ് ), സന്തോഷ് കുമാർ
(ബഹുജൻ സമാജ് പാർട്ടി), സുരേഷ് കുമാർ (സ്വതന്ത്രൻ), വി. എസ്. ജോമോൻ ജോസഫ്(സ്വതന്ത്രൻ), എ.പി.ജെ. ജുമാൻ (സ്വതന്ത്രൻ), സി. മോനിച്ചൻ (സ്വതന്ത്രൻ), സുഗതൻ (സ്വതന്ത്രൻ).