ചെന്നിത്തല: ചെട്ടികുളങ്ങര അമ്മയുടെ മീനമാസത്തിലെ അശ്വതി മഹോത്സവത്തോടനുബന്ധിച്ച് ചെന്നിത്തല വാഴക്കൂട്ടം കടവ് തത്വമസി കുതിരകെട്ട് സമിതി അണിയിച്ചൊരുക്കുന്ന കുതിരകെട്ട് മഹോത്സവം 9ന് ദേവീ സമക്ഷം സമർപ്പിക്കും. വാഴക്കൂട്ടം കടവിൽ നിന്ന് ആരംഭിച്ച് കോട്ടമുറി, തട്ടാരമ്പലം, പഞ്ചമൂട് വഴി ഭക്ത ജനങ്ങൾ നൽകുന്ന സ്വീകരണങ്ങൾ ഏറ്റുവാങ്ങി ദേവീസന്നിധിയിൽ എത്തിച്ചേരുമെന്ന് തത്വമസി കുതിരകെട്ട് സമിതി ഭാരവാഹികൾ അറിയിച്ചു. ഇതിനു മുന്നോടിയായി ഇന്ന് പ്രതിഷ്ഠാ വാർഷികം നടക്കും. ഇന്ന് രാവിലെ 10.30ന് താമല്ലാക്കൽ ജിജി ആചാര്യ ഭദ്രദീപം തെളിക്കും. ഇന്ന് മുതൽ 8 വരെ രാവിലെ 8ന് ഭാഗവത പാരായണം, ഉച്ചക്ക് 12ന് ദേവീപ്രസാദമായി കഞ്ഞിസദ്യ എന്നിവ നടക്കും. 9ന് രാവിലെ 8ന് ഭാഗവത പാരായണം, ഉച്ചക്ക് 12ന് ദേവീപ്രസാദമായി സമൂഹസദ്യ, 2ന് ദക്ഷിണ സമർപ്പണം, 3.30ന് ഘോഷയാത്ര ദേവീ സന്നിധിയിലേക്ക് പുറപ്പെടും.