ആലപ്പുഴ: ലോക് സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അദ്യമായി ആലപ്പുഴയിൽ ഇൻലാൻഡ് വാട്ടർ ഫ്ളയിംഗ് സ്‌ക്വാഡിന് തുടക്കം കുറിക്കുന്നു. കുട്ടനാട്ടിൽ ഉൾപ്രദേശങ്ങളിൽ എത്തി മാതൃകാ പെരുമാറ്റച്ചട്ടം ഉറപ്പുവരുത്തുന്നതിനും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനുമായാണ് വാട്ടർ ഫ്ളയിംഗ് സ്‌ക്വാഡ് പ്രവർത്തിക്കുക. തിരഞ്ഞെടുപ്പ് കാലയളവിൽ കുട്ടനാടിന്റെ ഉൾപ്രദേശങ്ങളിലുള്ള അധികൃത പണമിടപാടുകളും മദ്യ-മയക്കുമരുന്നിന്റെ ജലമാർഗമുള്ള ഒഴുക്ക് തടയുന്നതിനും വാട്ടർ ഫ്ലയിംഗ് സ്‌ക്വാഡ് പ്രവർത്തിക്കും. സ്പീഡ് ബോട്ടിൽ ആയിരിക്കും ഫ്ലയിംഗ് സ്‌ക്വാഡ് സഞ്ചരിക്കുക. വാട്ടർ ഫ്ലയിംഗ് സ്‌ക്വാഡിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് നെഹ്രുട്രോഫി ഫിനിഷിംഗ് പോയിന്റിൽ കളക്ടർ അലക്സ് വർഗീസ് നിർവഹിക്കും.