ചാരുംമൂട്: നൂറനാട് മുതുകാട്ടുകര ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം 7 ന് തുടങ്ങി 13ന് അവഭ്യഥസ്നാന ഘോഷയാത്രയോടെ സമാപിക്കും. വടശ്ശേരിക്കര ശിവശ്രീ പ്രൊഫസർ ശബരിനാഥ് ദേവപ്രിയയാണ് യജ്ഞാചാര്യൻ. പോരുവഴി സുധാകരനും ചിങ്ങവനം ഗോപകുമാറുമാണ് യജ്ഞ പൗരാണികർ. തിരുവനന്തപുരം പ്രശാന്ത് ഉണ്ണിയാണ് യജ്ഞ ഹോതാവ്. 7 ന് രാവിലെ 6.30 ന് ക്ഷേത്രതന്ത്രി ചെറുമുഖ ചേന്ദമംഗലത്ത് ഇല്ലം സി.പി.എസ് പരമേശ്വരൻ ഭട്ടതിരിപ്പാട് യജ്ഞശാലയിൽ ഭദ്രദീപ പ്രതിഷ്ഠ നടത്തും. ഏഴ് ദിവസങ്ങളിലായി പരീക്ഷിത്തിന്റെ ജനനം, നരസിംഹാവതാരം, കൃഷ്ണാവതാരം, ഗോവിന്ദപട്ടാഭിഷേകം, രുഗ്മണി സ്വയംവരം, കുചേലഗതി,സ്വർഗ്ഗാരോഹണം എന്നിവ പാരായണം ചെയ്യും. യജ്ഞത്തിന്റെ നാലാം ദിവസം വൈകിട്ട് 5 ന് വിദ്യാഗോപാല മന്ത്രാർച്ചന, അഞ്ചാം ദിവസം വൈകിട്ട് 5 ന് സർവ്വൈശ്വര്യപൂജ.