hsj

ഹരിപ്പാട്: റിട്ട.ചെങ്ങന്നൂർ ആർ.ഡി.ഒ ആറാട്ടുപുഴ കായിപ്പുറത്ത് നൂറുദ്ദീൻകുഞ്ഞ് (66) നിര്യാതനായി. കോട്ടയം ഡെപ്യൂട്ടി കളക്ടർ, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽ തഹസിൽദാർ തുടങ്ങിയ പദവികൾ വഹിച്ചിരുന്നു. കബറടക്കം ഇന്ന് രാവിലെ 10-ന് തെക്കേജുമാ മസ്ജിദ് കബർസ്ഥാനിൽ. പിതാവ്: പരേതനായ ഇബ്രാഹിം കുട്ടി. മാതാവ്: സഫിയാക്കുഞ്ഞ് . ഭാര്യ: ഫസിയാ ബീവി (റിട്ട. ഹെഡ്മിസ്ട്രസ്, എം.എൽ.പി.സ്കൂൾ, ആറാട്ടുപുഴ) . മക്കൾ: ഹാഷ്മി, ഹാഷ്ന (ഓവർസിയർ, കാവാലം ഗ്രാമ പഞ്ചായത്ത്) . മരുമക്കൾ: നജീബ്, ഡോ. ബീമ സാബു. സഹോദരങ്ങൾ: ഹമീദ് കായിപ്പുറം, പരേതനായ ജലാലുദ്ദീൻ കുഞ്ഞ്, സലാഹുദ്ദീൻ, ഷംസുദ്ദീൻ കായിപ്പുറം (കാർത്തികപ്പളളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്) സൈഫുദ്ദീൻകുഞ്ഞ് (ഭൂജല വകുപ്പ്, ആലപ്പുഴ).