ആലപ്പുഴ: പിക്കപ്പ് വാനിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. തുമ്പോളി മാടയിൽ പുരുഷപ്പനാണ് (61) മരിച്ചത്. ഇന്നലെ വൈകിട്ട് 6.30 ഓടെ കൊമ്മാടി ബൈപ്പാസിലായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ പുരുഷപ്പനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ :മോൾജി. മക്കൾ: ശ്രീക്കുട്ടി

ശ്രീജിത്. മരുമകൻ : അനീഷ്. മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ.