തുറവൂർ: ഗുരുധർമ്മ പ്രചാരണ സഭ അരൂർ മണ്ഡലം കമ്മിറ്റിയുടെയും തുറവൂർ വടക്ക് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 62-ാമത് ശ്രീ നാരായണ ധർമ്മമീമാംസ പരിഷത്ത് നാളെ കുറുമ്പിൽ ഗുരുമന്ദിരത്തിന് സമീപം നടക്കും. രാവിലെ 9.30 ന് ജി.ഡി.പി.എസ് ജില്ലാ പ്രസിഡന്റ് സതീശൻ അത്തിക്കാട് ഉദ്ഘാടനം ചെയ്യും. അരൂർ മണ്ഡലം പ്രസിഡന്റ് വി.കെ.രമേശൻ അദ്ധ്യക്ഷനാകും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ, ചേർത്തല വിശ്വഗാജിമഠം സെക്രട്ടറി സ്വാമി പ്രബോധ തീർത്ഥ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ചന്ദ്രൻ പുളിങ്കുന്ന്, എം.ഡി. സലിം, എസ്.ഡി.രവി, ഡോ.സി.രഞ്ജിത്ത് മോനായി, സതീശൻെ കൊടുത്തറ, എൻ.ദയാനന്ദൻ, എം.സന്തോഷ് കുമാർ എന്നിവർ സംസാരിക്കും.ജി.ഡി.പി.എസ് അരൂർ മണ്ഡലം സെക്രട്ടറി കെ.കെ.സദാനന്ദൻ സ്വാഗതവും തുറവൂർ വടക്ക് യൂണിറ്റ് ജോയിന്റ് സെക്രട്ടറി സി.ജി.ബാബു നന്ദിയും പറയും.