
അരൂർ:രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള ആർ. എസ്.എസ് പദ്ധതിയ്ക്ക് നരേന്ദ്രമോദി സർക്കാർ ചൂട്ടുപിടിക്കുകയാണെന്നും ബി.ജെ.പിയെ തകർക്കാൻ എല്ലാ മതനിരപേക്ഷ ശക്തികളെയും ചേർത്തു നിർത്തേണ്ട സമയമാണിതെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു. എൽ.ഡി.എഫ് അരൂർ നിയോജക മണ്ഡലം കമ്മിറ്റി മാനവീയം വേദിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഡി.സുരേഷ് ബാബു അദ്ധ്യക്ഷനായി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി.ചന്ദ്രബാബു, ദെലീമ ജോജോ എം.എൽ.എ, കെ.പ്രസാദ്, എൻ.ആർ.ബാബുരാജ്, പി.കെ.സാബു, ബി.വിനോദ്, പി.എം.അജിത്ത് കുമാർ, ടി.പി.സതീശൻ എന്നിവർ സംസാരിച്ചു.