മാന്നാർ : എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ 72-ാം നമ്പർ കുരട്ടിക്കാട് മഹാദേവക്ഷേത്രത്തിലെ അശ്വതി മഹോത്സവം നാളെ ആരംഭിക്കും. യൂണിയൻ കൺവീനർ അനിൽ.പി.ശ്രീരംഗം നാളെ രാവിലെ 7 .30 ന് ഭദ്രദീപം തെളിക്കും. യൂണിയൻ ചെയർമാൻ കെ .എം ഹാരിലാലിനെയും അഡ്. കമ്മറ്റി അംഗങ്ങളെയും ആദരിക്കും. വൈകിട്ട് 7ന് മാന്നാർ ശ്രീശാസ്താ തിരുവാതിരസംഘം അവതരിപ്പിക്കുന്ന തിരുവാതിര, 8 ന് തിരുവാതിര ,കൈകൊട്ടിക്കളി ,കരോക്കെ ഗാനമേള . സമാപന ദിവസമായ 9ന് സ്വാമി ശിവനാരായണ തീർത്ഥയുടെ നേതൃത്വത്തിൽ പ്രതിഷ്ഠാ വാർഷിക പൂജകൾ നടക്കും. രാവിലെ 7. 30ന് പൊങ്കാല, 9. 30ന് കലശപൂജ, വൈകിട്ട് 3ന് എതിരേൽപ്പ് ഘോഷയാത്ര, 7ന് കുത്തിയോട്ടച്ചുവടും പാട്ടും.