ഹരിപ്പാട്: മുതുകുളം പാർവ്വതി അമ്മ സ്മാരക ട്രസ്റ്റിന്റെ ട്രഷററും മുതുകുളം പാർവ്വതി അമ്മ ഗ്രന്ഥശാലയുടെ സെക്രട്ടറിയുമായിരുന്ന വൈ.ബേബിയെ ട്രസ്റ്റിന്റെയും ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ അനുസ്മരിച്ചു.വൈ.ബേബിയുടെ ഒമ്പതാം ചരമവാർഷിക ദിനത്തിൽ ഗ്രന്ഥശാലാ ഹാളിൽ ചേർന്ന അനുസ്മരണ സമ്മേളനം ലൈബ്രറി കൗൺസിൽ മുതുകുളം മേഖലാ സെക്രട്ടറി തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് എൻ.രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.സാം മുതുകുളം, ലത ഗീതാഞ്ജലി, കെ.രവീന്ദ്രൻ, എസ്.ബാലകൃഷ്ണൻ, ബി.രവീന്ദ്രൻ, വാസുദേവൻ, ആർ.മുരളീധരൻ എന്നിവർ സംസാരിച്ചു.