ഹരിപ്പാട്:ഗോകുലം ഓൺലൈൻ ഭാഗവത പഠന വേദിയുടെ സംഗമം നടന്നു. ഭാഗവത വേദി സംസ്ഥാന പ്രസിഡന്റ് ചെട്ടികുളങ്ങര ജയറാം ഉദ്ഘാടനം നിർവ്വഹിച്ചു.ഗോകുലം ചീഫ് അഡ്മിൻ ലളിത സജി രാജ് അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഗോകുലം ഓൺലൈൻ ഭാഗവത പഠന വേദി ആചാര്യൻ ചെട്ടികുളങ്ങര സുകുവിനെയും ആദരിച്ചു. ഭാഗവതവേദി സംസ്ഥാന സെക്രട്ടറി കരുനാഗപ്പള്ളി സുനിൽകുമാർ ,ഗിരിജാമണി, കായംകുളം ശ്രീദേവി, നാരങ്ങാനം ഗോപകുമാർ,ചെങ്ങന്നൂർ വിഷ്ണു എന്നിവർ സംസാരിച്ചു.ആചാര്യൻ ചെട്ടികുളങ്ങര സുകു അനുഗ്ര പ്രഭാഷണം നടത്തി. ഗ്രൂപ്പ് അഡ്മിൻമാരായ ശ്രീജാ രാജ് സ്വാഗതവും കെ.അശോകൻ തഴവ നന്ദിയും പറഞ്ഞു.