ഹരിപ്പാട്: ലോകാരോഗ്യദിനാചാരണത്തിന്റെ ഭാഗമായി റോട്ടറി ഗ്രേറ്റർ റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ കരുവാറ്റ പഞ്ചായത്തിലെ തൊഴിലുറപ്പ്, ഹരിതകർമസേന അംഗങ്ങൾക്കായി അഹല്യ ഐ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സൗജന്യ്‌ കണ്ണ് പരിശോധനയും കരുവാറ്റ എസ്.വി ആയൂർവേദിക് മെഡിക്കൽ സെന്ററിന്റെ നേതൃത്വത്തിൽ നടുവ് വേദന പരിശോധനയും നടക്കും. നാളെ കരുവാറ്റ കടുവൻകുളത്തിനടുത്തുള്ള ജി.ജി എൽ.പി സ്കൂളിൽ രാവിലെ 9 മുതൽ ഉച്ചക്ക് ഒന്ന് വരെ നടക്കുന്ന ക്യാമ്പ് ആലപ്പുഴ ജില്ലാ കളക്ടർ അലക്സ്‌ വർഗീസ് ഉദ്ഘാടനം ചെയ്യും.