
മാന്നാർ: പതിനൊന്നാമത് നായർ സമാജം സ്‌കൂൾസ് എവറോളിംഗ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന് നാളെ മാന്നാർ എൻ.എസ് സ്റ്റേഡിയത്തിൽ തുടക്കമാകും. വൈകിട്ട് 4 .15 ന് കെ.ജി വിശ്വനാഥൻ നായർ പതാക ഉയർത്തും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ ജോസഫ് ടൂർണമെന്റ് ഉദ്‌ഘാടനം ചെയ്യും. എസ്.കൃഷ്ണരാജ് അദ്ധ്യക്ഷത വഹിക്കും. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി കിക്കോഫ് നിർവ്വഹിക്കും. ടൂർണമെന്റ് 13ന് സമാപിക്കും. മാന്നാർ സി.ഐ ബി.രാജേന്ദ്രൻപിള്ള സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്യും. കെ.ആർ രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും. പി.എസ്.സി അംഗം അഡ്വ.സി.ജയചന്ദ്രൻ സമ്മാന ദാനം നിർവ്വഹിക്കും.