
മാന്നാർ: രാജ്യ രക്ഷക്കും ഐക്യത്തിനും കോൺഗ്രസ് അധികാരത്തിൽ തിരിച്ച് വരണമെന്നും വർഗീയ വികാരം ഇളക്കി വിട്ട് ജനങ്ങളിൽ ഭിന്നത സൃഷ്ടിച്ച് കുറുക്കു വഴിയിലൂടെ വീണ്ടും അധികാരത്തിൽ കയറിപ്പറ്റാനാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി ശ്രമിക്കുന്നതെന്നും കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് പറഞ്ഞു. മാന്നാർ ടൗൺ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അബ്ദുൽ ലത്തീഫ്. മണ്ഡലം കോ-ഓർഡിനേറ്റർ കല്യാണകൃഷ്ണൻ അദ്ധ്യക്ഷനായി. തിരഞ്ഞെടുപ്പ് കമ്മറ്റി ജനറൽ കൺവിനർ ടി.കെ.ഷാജഹാൻ, ടി.എസ്. ഷഫീഖ്, പി.ബി സലാം, അസീസ് പടിപ്പുരയ്ക്കൽ, തങ്കമ്മ ജി.നായർ എന്നിവർ സംസാരിച്ചു.