
ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുട്ടനാടിന്റെ ഉൾപ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കാൻ വാട്ടർ ഫ്ളയിംഗ് സ്‌ക്വാഡ് പ്രവർത്തനം തുടങ്ങി. നെഹ്റുട്രോഫി ഫിനിഷിംഗ് പോയിന്റിൽ കളക്ടർ അലക്സ് വർഗീസ് ഫ്ളാഗ് ഓഫ് ചെയ്തു. ഗസറ്റഡ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ, പൊലീസ്, വീഡിയോഗ്രാഫർ തുടങ്ങിയവരടങ്ങുന്നതാണ് സ്‌ക്വാഡ്. സ്പീഡ് ബോട്ടിലാണ് സഞ്ചരിക്കുക.
എ.ഡി.എം. വിനോദ് രാജ്, തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടർ ജി.എസ്. രാധേഷ്, തഹസീൽദാർമാരായ എസ്. അൻവർ, പി.വി. ജയേഷ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.