
അമ്പലപ്പുഴ: യൂത്ത് കോൺഗ്രസ്സ് വണ്ടാനത്ത് ആരംഭിച്ച തണ്ണീർപ്പന്തൽ മോഷ്ടിച്ചു. അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി. കുടിവെള്ള വിതരണത്തിനായുള്ള പന്തൽ രാത്രിയുടെ മറവിലാണ് സാമൂഹ്യ വിരുദ്ധർ മോഷ്ടിച്ചത്. തണ്ണിമത്തൻ ജ്യൂസ്, മോര് തടുങ്ങിയ പാനീയങ്ങൾ സൗജന്യമായി നൽകിവരുന്ന പദ്ധതി കഴിഞ്ഞ ദിവസമാണ് വണ്ടാനം ആശുപത്രിയുടെ മുൻവശം യൂത്ത് കോൺഗ്രസ് ആരംഭിച്ചത്.മോഷണം രാഷ്ട്രീയ പ്രേരിതമാണോ എന്ന് പരിശോധിച്ച് കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരാത്ത പക്ഷം ശക്തമായ പ്രതിഷേധം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് എം.പി പ്രവീൺ അറിയിച്ചു.