
ആലപ്പുഴ: ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ എൽ.ഡി.എഫ് സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നും നാളെയും ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിക്കും.
ഇന്ന് രാവിലെ 10ന് ചേർത്തല ചെറുവാരണം പുത്തനമ്പലം ക്ഷേത്രമൈതാനത്തും വൈകിട്ട് 3. 30ന് ആലപ്പുഴ പാതിരപ്പള്ളി കാമിലോട്ട് കൺവൻഷൻ സെന്ററിന് സമീപവും വൈകിട്ട് 5.30ന് കായംകുളം എൽമെക്‌സ് ഗ്രൗണ്ടിലും ഞായർ വൈകിട്ട് നാലിന് ചെന്നിത്തല മഹാത്മാ സ്കൂൾ ഗ്രൗണ്ടിൽ ചേരുന്ന യോഗത്തിലും മുഖ്യമന്ത്രി പ്രസംഗിക്കും.