s

ആലപ്പുഴ : കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ രജിസ്ട്രേഡ് തൊഴിലാളികളുടെ ബിരുദധാരികളായ മക്കൾക്കും
ആശ്രിതർക്കും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിലെ ഐ.എ.എസ്
അക്കാദമിയിൽ സിവിൽ സർവ്വീസ് പ്രിലിമിനറി /മെയിൻ പരീക്ഷ പരിശീലനത്തിന് അപേക്ഷിക്കാം. അവസാന തീയതി 20. ഫീസ് 20000+18ശതമാനം ജി.എസ്.ടി+2000(കോഷൻ ഡെപ്പോസിറ്റ്) ആണ്. കൂടുതൽ വിവരങ്ങൾക്ക്: kile.kerala.gov.in, 8075768537,0471-2479966,0471-2309012.