ചേർത്തല: കുറുപ്പൻകുളങ്ങര നവദുർഗാ ഭദ്രകാളി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞവും സർപ്പോത്സവവും ഭദ്രകാളികയുടെ കളമെഴുത്തുംപാട്ടും 12 മുതൽ 23വരെ നടക്കും. 12ന് രാവിലെ 7.30 മുതൽ വൈകിട്ട് 7.30 വരെ അഖണ്ഡനാമജപം നടക്കും. 13ന് രാവിലെ 9.20ന് വിഗ്രഹ പ്രതിഷ്ഠ,തുടർന്ന് ടി.പത്മനാഭൻ തൈക്കൂട്ടത്തിൽ കണ്ണിമിറ്റം ദീപപ്രകാശനം നടത്തും.17ന് രാവിലെ 9ന് രുക്മിണിസ്വയംവരം,19ന് രാവിലെ 8ന് സ്വർഗാരോഹണം,12.30ന് നാരായണ സദ്യ. 20ന് രാവിലെ 10ന് സർപ്പോത്സവം ആരംഭം,കളമെഴുത്തുംപാട്ടും,വൈകിട്ട് 7.30ന് അന്തികളം,21ന് വൈകിട്ട് 7.30ന് ഭദ്രകാളിയുടെ കളമെഴുത്തുംപാട്ടും,വലിയഗുരുതി. 23ന് ഉച്ചയ്ക്ക് 12ന് ആദ്യത്യതാല സമർപ്പണം.