മാവേലിക്കര: പാർലമെന്റ് നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് ഇന്ന് മാവേലിക്കരയിൽ പര്യടനം നടത്തും.

വലിയ പെരുമ്പുഴയിൽ രാവിലെ എട്ടിന് ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി. ബാബു പ്രസാദ് ഉദ്ഘാടനം ചെയ്യും.മാവേലിക്കര മുനിസിപ്പാലിറ്റി,തെക്കേക്കര,ചുനക്കര, തഴക്കര,നൂറനാട് എന്നിവിടങ്ങളിലെ 31 കേന്ദ്രങ്ങളിൽ സ്വീകരണം ഒരുക്കിയിട്ടുണ്ട്. വൈകിട്ട് 7.30ന് നൂറനാട് പഞ്ചായത്തിലെ അഞ്ചാലുംമൂടിൽ സമാപിക്കും.