കായംകുളം: കവയത്രി ഉഷാ ഭായി പുളിമൂട്ടിലിന്റെ രണ്ടാമത്തെ കവിതാ സമാഹാരമായ സയാഹ്ന ദീപ്തിയുടെ പ്രകാശനം 13 ന് വൈകിട്ട് 3 ന് കായംകുളം സെന്റ് മേരീസ് സ്കൂളിന് സമീപം ലയൺസ് ക്ളബ് ഹാളിൽ നടക്കും.വയലാർ ശരത്ചന്ദ്ര വർമ്മ പുസ്തക പ്രകാശനം നിർവ്വഹിക്കും.പുതുപ്പള്ളി സേയ്ത് കുഞ്ഞ് അദ്ധ്യക്ഷത വഹിക്കും.ഡോ.ചേരാവള്ളി ശശി മുഖ്യ പ്രഭാഷണം നടത്തും. യു.പ്രതിഭ എം.എൽ.എ,സുജിത്ത്,ബീന ,അജി പുത്തൂർ, പ്രസന്ന ജയചന്ദ്രൻ എന്നിവർ പങ്കെടുക്കും.