ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ ആലപ്പുഴ മണ്ഡലത്തിൽ 11 സ്ഥാനാർത്ഥികളും മാവേലിക്കര മണ്ഡലത്തിൽ 10 സ്ഥാനാർത്ഥികളുമാണുള്ളത്. വരണാധികാരി കളക്ടർ അലക്‌സ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ നടത്തിയ സൂക്ഷ്മപരിശോധനയിൽ ആലപ്പുഴ മണ്ഡലത്തിലെ മൂന്നുപേരുടെ ഒഴികെ മുഴുവൻ സ്ഥാനാർത്ഥികളുടെയും പത്രികകൾ സ്വീകരിച്ചു. പാർട്ടി സ്ഥാനാർത്ഥികളുടെ ഡമ്മിയായി ആലപ്പുഴയിൽ പത്രിക നൽകിയിരുന്ന ആർ.നാസർ (സി.പി.എം), ഗോപകുമാർ (ബി.ജെ.പി.) എന്നിവരുടെ പത്രിക പരിഗണിച്ചില്ല. പാർട്ടി സ്ഥാനാർഥികളുടെ പത്രികകൾ സ്വീകരിച്ച പശ്ചാത്തലത്തിലാണിത്. മതിയായ രേഖകളില്ലാത്തതിനാൽ സ്വതന്ത്ര സ്ഥാനാർത്ഥി യു.അനൂപ്കൃഷ്ണന്റെ പത്രിക നിരസിച്ചു.
വരണാധികാരി എ.ഡി.എം വിനോദ് രാജിന്റെ അദ്ധ്യക്ഷതയിൽ നടത്തിയ സൂക്ഷ്മ പരിശോധനയിൽ മാവേലിക്കര മണ്ഡലത്തിൽ നാലുപേരുടെ ഒഴികെ മുഴുവൻ സ്ഥാനാർത്ഥികളുടെയും പത്രികകൾ സ്വീകരിച്ചു. മാവേലിക്കരയിൽ പാർട്ടി സ്ഥാനാർത്ഥികളുടെ ഡമ്മിയായി പത്രിക നൽകിയിരുന്ന പ്രിജി ശശിധരൻ (സി.പി.ഐ), രവി (ഐ.എൻ.സി) എന്നിവരുടെ പത്രിക പരിഗണിച്ചില്ല. മതിയായ രേഖകളില്ലാത്തതിനാൽ സ്വതന്ത്ര സ്ഥാനാർത്ഥികളായി പത്രിക നൽകിയ വി.എസ്.ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ.ജുമാൻ, എ.സുഗതൻ എന്നിവരുടെ പത്രിക നിരസിച്ചു.
എട്ടിന് വൈകിട്ട് മൂന്ന് വരെ പത്രികകൾ പിൻവലിക്കാം. അതിനു ശേഷം മത്സര രംഗത്തുള്ളവരുടെ അന്തിമ പട്ടിക തയ്യാറാകും. അന്നേ ദിവസം തന്നെ ചിഹ്നങ്ങൾ അനുവദിക്കും.
സാധുവായ സ്ഥാനാർത്ഥി പട്ടിക
ആലപ്പുഴ മണ്ഡലം
1. വി.എ ഷാജഹാൻ- സ്വതന്ത്രൻ
2. പി. ജയകൃഷ്ണൻ- സ്വതന്ത്രൻ
3. രാജീവൻ- ബഹുജൻ ദ്രാവിഡ പാർട്ടി
4. കെ.കെ.ശോഭന(ശോഭ സുരേന്ദ്രൻ)- ബി.ജെ.പി
5. അർജുനൻ- സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ(കമ്യൂണിസ്റ്റ്)
6. ജ്യോതി എബ്രഹാം- സ്വതന്ത്രൻ
7. കെ.എം. ഷാജഹാൻ- സ്വതന്ത്രൻ
8. കെ.സി. വേണുഗോപാൽ- ഇന്ത്യൻ നാഷണൽ കോൺഗ്രസ്
9. എ.എം. ആരിഫ്- സി.പി.എം
10. സതീഷ് ഷേണായി- സ്വതന്ത്രൻ
11. കെ. മുരളീധരൻ- ബഹുജൻ സമാജ് പാർട്ടി
മാവേലിക്കര മണ്ഡലം
1. മാന്തറ വേലായുധൻ - സെക്യുലർ ഡെമോക്രാറ്റിക് ഫ്രണ്ട്
2. ബിമൽജി - സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ(കമ്യൂണിസ്റ്റ്)
3. ഡി. സുരേഷ് - അംബേദ്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ
4. സി.എ.അരുൺകുമാർ - സി.പി.ഐ.
5. ബൈജു രാജൻ(ബൈജു കലാശാല )- ഭാരത് ധർമ്മ ജനസേന
6. കൊടിക്കുന്നിൽ സുരേഷ്- ഇന്ത്യൻ നാഷണൽ കോൺഗ്രസ്
7. സന്തോഷ് കുമാർ- ബഹുജൻ സമാജ് പാർട്ടി
8. പി.ടി. രതീഷ്- സ്വതന്ത്രൻ
9. സുരേഷ് കുമാർ- സ്വതന്ത്രൻ
10. സി. മോനിച്ചൻ- സ്വതന്ത്രൻ