
കായംകുളം: പാർലമെന്റ് തിരഞ്ഞെടിപ്പിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി , കായംകുളത്ത് കേന്ദ്ര സേനയും പൊലീസും ചേർന്ന് റൂട്ട് മാർച്ച് നടത്തി. കായംകുളം പൊലീസ് സ്റ്റേഷൻ മുതൽ കെ.എസ്.ആർ.ടി.സി വരെയും കോളേജ് ജംഗ്ഷൻ മുതൽ മേടമുക്ക് വരെയാണ് റൂട്ട് മാർച്ച് നടത്തിയത്. കായംകുളം ഡിവൈ.എസ്.പി അജയ് നാഥിന്റെ നേതൃത്വത്തിലായിരുന്നു റൂട്ട് മാർച്ച്.