
അമ്പലപ്പുഴ: മണ്ഡലത്തിൽ ആവേശമായി ആരിഫിൻ്റെ പര്യടനം. കാർഷിക മേഖലയായ ചുങ്കത്തെ പാതികുളത്ത് നൂറുകണക്കിന് ഗ്രാമവാസികളാണ് രാവിലെ 8 ഓടെ ഒത്തുകൂടിയത്. അവിടെ, എൽ.ഡി.എഫ് സർക്കാരിൻ്റെ വികസന നേട്ടങ്ങളും, കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നയങ്ങളും എണ്ണിപ്പറഞ്ഞും, ഇതിനെതിരായ എ. എം. ആരിഫ് എം. പി പാർലമെൻ്റിൽ തീർത്ത ചെറുത്തു നിൽപ്പും വിശദീകരിച്ച് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു . ആരിഫിനെ മുദ്രാവാക്യങ്ങളുടെയും ആർപ്പുവിളികളുടെയും ആവേശ തിമിർപ്പോടെ നാട്ടുകാർ വരവേറ്റു. ജനാധിപത്യവും മതനിരപേക്ഷതയും പുലരാൻ പാർലമെൻ്റിൽ നടത്തിയ ശ്രമങ്ങളും, ആലപ്പുഴ ബൈപ്പാസിൻ്റെയും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെയും പൂർത്തീകരത്തിനും, പൂട്ടിയ ആകാശവാണി നിലയവും കേന്ദ്രീയ വീദ്യാലയവും തുറക്കുന്നതിനും, 2660 കോടി രൂപ അനുവദിച്ച് എറണാകുളം - കായംകുളം റയിൽവേ പാത ഇരട്ടിപ്പിച്ചതുമെല്ലാം ചുരുക്കം വാക്കുകളിൽ ആരിഫ് വിശദീകരിച്ചു. എ .ആബിദ് അദ്ധ്യക്ഷനായി. വർണ്ണക്കുടകളും, വർണ്ണ ബലൂണുകളും മുത്തുക്കുടകളും, കൊടിതോരണങ്ങളാലും മുഖരിതമായിരുന്നു ഓരോ സ്വീകരണ കേന്ദ്രങ്ങളും. ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ സ്ഥാനാർത്ഥിയെ വരവേൽക്കുമ്പോൾ കുട്ടികൾ കൊന്നപ്പൂക്കൾ കൊരുത്ത ബൊക്കകളും, പൂത്താലവും പുഷ്പവൃഷ്ടിയും നടത്തി. നഗര കേന്ദ്രങ്ങളിൽ 10 ഉം, പഞ്ചായത്ത് കേന്ദ്രങ്ങളിൽ 22 ഉം ഉൾപ്പടെ 32 കേന്ദ്രങ്ങളിലായിരുന്നു സ്വീകരണം.എച്ച് .സലാം എം .എൽ. എ, ഇ .കെ. ജയൻ, ജി. രാജമ്മ, എ. ഓമനക്കുട്ടൻ, അജയ് സുധീന്ദ്രൻ, അഡ്വ. ആർ. രാഹുൽ, കെ. കെ. ജയമ്മ, പ്രദീപ് കൂട്ടാല, ജമാൽ പള്ളാ തുരുത്തി, പി. കെ .സദാശിവൻ പിള്ള, സി. ഷാംജി, ജോസഫ് ചാക്കോ, കെ. മോഹൻ കുമാർ, പി .കെ. ബൈജു, ആർ. റജി മോൻ, സി. കെ. ബാബുരാജ്, പി .ജി. സൈറസ്, അലിയാർ എം മാക്കിയിൽ, വി .എസ്. മായാ ദേവി, വൈ. പ്രദീപ്, യു. രാജുമോൻ, ശ്വേത എസ് കുമാർ, കെ. എം. ജുനൈദ്, എൻ .പി .വിദ്യാനന്ദൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. രാത്രി 9 ഓടെ കഞ്ഞിപ്പാടം കട്ടക്കുഴിയിൽ സമാപിച്ചു.