മാന്നാർ: കണ്ണങ്കാവിൽ ശ്രീ മുത്താരമ്മൻ ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സത്തിന് തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ തുടക്കമായി. ഇന്ന് രാവിലെ 7ന് അമ്മൻ താരാട്ട്, 7.15ന് പറയ്ക്കെഴുന്നെള്ളിപ്പ്. നാളെ രാവിലെ 7ന് അമ്മൻ താരാട്ട്, 7.30ന് പറയ്ക്കെഴുന്നെള്ളിപ്പ്, വൈകിട്ട് 6.30ന് കൈകൊട്ടിക്കളി, രാത്രി 7.30ന് തിരുവാതിരയും വീരനാട്യവും. തിങ്കൾ രാത്രി 7ന് ഭക്തിഗാനാഞ്ജലി, 8 ന് തിരുവാതിര. ചൊവ്വാഴ്ച വൈകിട്ട് 5.15 ന് തിരുവാഭരണ ഘോഷയാത്ര, രാത്രി 7ന് പഞ്ചാരിമേളം, ബുധൻ പകൽ 12.30ന് സമൂഹസദ്യ, വൈകിട്ട് 6.45ന് ആറാട്ട് പുറപ്പെടൽ, രാത്രി 7ന് വിൽപ്പാട്ട്, 9ന് ആറാട്ട് വരവ്, വ്യാഴം രാവിലെ 6.10ന് പൊങ്കാല, 9ന് വിൽപ്പാട്ട്, 10.15ന് മഞ്ഞൾ നീരാട്ട് എന്നീ ചടങ്ങുകൾ നടക്കുമെന്ന് ഭാരവാഹികളായ ടി.സി രാധാകൃഷ്ണൻ, എൻ.ആർ മുരുകൻ, ടി.പി ഗണേശൻ എന്നിവർ അറിയിച്ചു.