
കുട്ടനാട്: വേലിക്കര പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ബൈജു കലാശാലയുടെ ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമായി രാമങ്കരിയിൽ സംഘടിപ്പിച്ച കുട്ടനാട് നിയോജകമണ്ഡല തലകൺവെൻഷൻ കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി രാഘവൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വിനോദ് ജി.മഠത്തിൽ അദ്ധ്യക്ഷനായി. ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി സതീഷ് കായംകുളം മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം അഡ്വ.സുദീപ്, ജില്ലാ സെക്രട്ടറി സജു ഇടക്കല്ലിൽ, ജില്ലാ ട്രഷറർ കെ.ജി.കർത്ത, കർഷക മോർച്ചാ ജില്ലാ വൈസ് പ്രസിഡന്റ് എം.ആർ.സജീവ്, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിമാരായ മാത്യു ജോസഫ് തെക്കേപറമ്പിൽ , മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് സുനിമോൾ പ്രസാദ്, മുൻ മണഡലം പ്രസിഡന്റ് ഡി.പ്രസന്നകുമാർ തുടങ്ങിയവർ സംസാരിച്ചു.