മുഹമ്മ: പള്ളിക്കുന്ന് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ വിഷു മഹോത്സവത്തിന് കൊടിയേറി. 14 ന് ആറാട്ടോടുകൂടി സമാപിക്കും. ചേർത്തല സി.എം.ജയതുളസീധരൻ തന്ത്രിയുടെയും മേൽശാന്തി രജീഷ് ശാന്തിയുടെയും കാർമികത്വത്തിലായിരുന്നു കൊടിയേറ്റ് . സുധിലാൽ, മുഹമ്മ ഭദ്രദീപ പ്രകാശനം നിർവ്വഹിച്ചു . തുടർന്ന് കൊടിയേറ്റ് സദ്യയും കലാപരിപാടികളും നടന്നു. ഇന്ന് രാവിലെ 7.30 ന് നാരായണീയ പാരായണം. വൈകിട്ട് 6.45 ന് ഭദ്രദീപ പ്രകാശനം രാജേഷ് ഗിരി ഭവനം, 8 ന് വൈകിട്ട് 6.45 ന് ഭദ്രദീപ പ്രകാശനം ഷീലാ ഹരിഹരൻ വൈഷ്ണവം,

9ന് വൈകിട്ട് 6.45 ന് ഭദ്രദീപ പ്രകാശനം കുഞ്ഞമ്മ മോഹനൻ കൊടുവായിൽ . 10 ന് വൈകിട്ട് 5 ന് തൃക്കാവടി വരവ് , 6.45 ന് ഭദ്രദീപ പ്രകാശനം സിന്ധു ദിനേശ് പൈ , 8.15 ന് കരോക്കെ ഗാനമേള. 11 ന് വൈകിട്ട് 6.45 ന് ഭദ്രദീപ പ്രകാശനം മഞ്‌ജു പി.പണിക്കർ . 12 ന് വൈകിട്ട് 6.45 ന് ഭദ്രദീപ പ്രകാശനം അനിൽകുമാർ ജീത്തൂസ് .13ന് പള്ളിവേട്ട മഹോത്സവം. വൈകിട്ട് 7.30 ന് ഭദ്രദീപ പ്രകാശനം കാവുങ്കൽ കെ.പി.എം.യു.പി.എസ് അദ്ധ്യാപിക ഗ്രീഷ്മ ശരത്ത് ലാൽ , 8 ന് കരിനീലിയാട്ടം, 10 ന് ശ്രാമ്പിക്കൽ ക്ഷേത്ര സന്നിധിയിലേക്ക് പള്ളിവേട്ട പുറപ്പാട് , 14 ന് വിഷു മഹോത്സവം. രാവിലെ 6 ന് ഒറ്റത്താലം വരവ് , 8 ന് ശ്രീബലി , 8.30 ന് പകൽപ്പൂരം, വൈകിട്ട് 4 ന് കാഴ്ച ശ്രീബലി, 6.45ന് ഭദ്രദീപ പ്രകാശനം പത്മ സേനൻ അജേഷ് ഭവനം , 8:20 ന് പള്ളിക്കുന്ന് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്ര യോഗം വികസന സമിതി ചെയർമാർ അനിൽ കുമാർ ജീത്തൂസിനെ ക്ഷേത്രയോഗം പ്രസിഡന്റ് വി. എൻ. മനോഹരൻ ആദരിക്കും. 8:30 ന് ഫ്യൂഷൻ നൈറ്റ് , 10 ന് ആകാശ വർണ്ണകാഴ്ചകൾ, 10.15 ന് ആറാട്ട് പുറപ്പാട്.