photo

ചേർത്തല: കണ്ടമംഗലം മഹാദേവീ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് കണ്ടമംഗലം ക്ഷേത്രസമിതി അവാർഡ് ദാനവും ഉപഹാര സമർപ്പണവും നടത്തി. 9 സ്‌കൂളുകളിൽ നിന്നായി 260 വിദ്യാർത്ഥികളെ ആദരിക്കുകയും അവാർഡ് ദാനവും ഉപഹാര സമർപ്പണവും നടത്തി.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും,ശാസ്ത്ര– ആരോഗ്യ–വിദ്യാഭ്യാസമേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും ആദരിച്ചു.ക്ഷേത്രം പ്രസിഡന്റ് അനിൽകുമാർ അഞ്ചം തറ അദ്ധ്യക്ഷത വഹിച്ചു. ചേർത്തല വിദ്യാഭ്യാസ ജില്ലാ ഓഫീസർ എ.കെ.പ്രതീഷ് ഉദ്ഘാടനം ചെയ്തു.അരുൺകുമാർ,എൻ.കവിരാജ്,തിലകൻ കൈലാസം,കെ.പി.ആഘോഷ് കുമാർ,പി.എ.ബിനു,കെ.ഡി.ജയരാജ്,ലളിത,ഋഷി നടരാജൻ,രാജേശ്വരി ദേവീ പ്രിയാസോണി,അരുൺ,രാജേഷ് എന്നിവർ സംസാരിച്ചു.