
ചാരുംമൂട് : കൊല്ലം - തേനി ദേശീയ പാതയിൽ താമരക്കുളം ചാവടി ജംഗ്ഷനിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് അഞ്ച് മാസത്തിലധികമായി. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ദിനംപ്രതി പാഴാകുന്നത് . വെള്ളം ഒഴുകി സമീപപ്രദേശത്തെ പുരയിടങ്ങളിൽ വെള്ളക്കെട്ടുകളും രൂപപ്പെട്ടിട്ടുണ്ട്. ഈ ലൈനിൽ നിന്നും കണക്ഷൻ എടുത്ത ജൽജീവൻ പദ്ധതിയുടെ നിരവധി ഉപഭോക്താക്കൾക്ക് കുടിവെള്ളം മുട്ടി. വാർഡ് മെമ്പർ ആർ.ദീപ നിരവധി തവണ മാവേലിക്കര വാട്ടർ അതോറിറ്റിയിൽ പരാതി നൽകിയെങ്കിലും ഹൈവേ അതോറിട്ടിയുടെ അനുമതി വേണമെന്ന കാരണം പറഞ്ഞ് പൈപ്പ് മാറുന്ന ജഓലികൾ നീണ്ടുപോവുകയാണ്. എത്രയും പെട്ടെന്ന് പൈപ്പ് ലൈന്റെ തകരാർ പരിഹരിച്ചില്ലെങ്കിൽ സമരം നടത്താൻ തയ്യാറെടുക്കുകയാണ് പ്രദേശവാസികൾ.