1

കുട്ടനാട് :ഭരണഘടനാ വിരുദ്ധമായ നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കി രാഷ്ട്രിയ നേട്ടം കൊയ്യാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് സി.പി.എം നേതാവ് എം.എ.ബേബി പറഞ്ഞു മാവേലിക്കര പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സി.അരുൺകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എടത്വായിൽ ചേർന്ന സമ്മേളനം, ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ.കെ.അശോകൻ അദ്ധ്യക്ഷനായി. സി.പി.എം കേന്ദ്രകമ്മറ്റിയംഗം സി.എസ് സുജാത, സി.പി.ഐ സംസ്ഥാന കമ്മറ്റിയംഗം ജി.കൃഷ്ണപ്രസാദ്, തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി കെ.സോമപ്രസാദ്, കെ.കെ.ഷാജു എൽ.ഡി.എഫ് നേതാക്കളായ ജോസഫ് കെ.നെല്ലുവേലി,ജി.ഉണ്ണികൃഷ്ണൻ, കെ.എസ്.അനിൽകുമാർ, ആർ. സുരേഷ്, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.ഡി.സുശീലൻ ബി.കെ.എം യു.ജില്ലാ സെക്രട്ടറി ആർ. അനിൽകുമാർ, ഡി.സി.മധു , കെ.വി.ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.