ആലപ്പുഴ: സുശീല ഗോപാലൻ പഠന ഗവേഷണ കേന്ദ്രം 10, 12 ക്ലാസുകളിൽ പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ തുടർ വിദ്യാഭ്യാസം സംബന്ധിച്ച് ഓറിയന്റേഷൻ, ഗൈഡൻസ് പ്രോഗ്രാം നടത്തുന്നു. പങ്കെടുക്കുവാൻ താത്പര്യമുള്ള വിദ്യാർത്ഥികൾ എട്ടിന് വൈകിട്ട് 3ന് ആലപ്പുഴ ജവഹർ ബാലഭവനിൽ എത്തിച്ചേരണം. തുടർ പഠന സാദ്ധ്യതകൾ സംബന്ധിച്ച ബ്രോഷർ നൽകുന്നതിനൊപ്പം ഗൈഡൻസ് പ്രോഗ്രാമിലേക്കുള്ള രജിസ്‌ട്രേഷനും അന്ന് നടക്കുമെന്ന് ഡയറക്ടർ പ്രൊഫ. വി.എൻ.ചന്ദ്രമോഹനൻ അറിയിച്ചു.