
മാവേലിക്കര: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ പാചകപ്പുരയിൽ പൂഞ്ഞാർ സ്വദേശിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂഞ്ഞാർ തെക്കേക്കര പനച്ചിക്കപ്പാറ പാറയിൽ കൃഷ്ണൻ കുട്ടിയുടെ മകൻ സന്തോഷ് (48) ആണ് പാചകപ്പുരയുടെ പടിഞ്ഞാറ് ഭാഗത്തായി തൂങ്ങിമരിച്ചത്. ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം നടന്ന ആറാട്ട് സദ്യയുടെ ഭാഗമായി ഊട്ടുപുരയിൽ എത്തിച്ച കസേരകൾ എടുക്കാൻ വന്നവരാണ് വൈകിട്ട് നാലിന് ശേഷം തൂങ്ങി നില്‍ക്കുന്ന നിലയിൽ സന്തോഷിനെ കണ്ടത്.