
ഹരിപ്പാട് : ഹരിപ്പാട് സ്വദേശിയായ നഴ്സ് ദുബായിൽ മരിച്ചു.
മുട്ടം കളീയ്ക്കൽ നടരാജന്റെ മകളും കടവൂർ ലക്ഷ്മി നിവാസിൽ (കൂന്തളശേരിൽ) സ്മിത്തിന്റെ (അജി) ഭാര്യയുമായ ചൈതന്യ സ്മിത്ത് (38) ആണ് മരിച്ചത്. സംസ്കാരം ഇന്ന് രാവിലെ 10ന്. മാതാവ്: ചെമ്പകം. മക്കൾ: വൈഗ, ദ്രോണ, കണ്ണകി. സഞ്ചയനം 10ന് രാവിലെ 9ന്.