ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ 1849-ാം നമ്പർ കണിച്ചനല്ലൂർ-പരിമണം ശാഖാ യോഗം വക ശ്രീഭദ്രാ ദേവീക്ഷേത്രത്തിന്റെയും ശ്രീനാരായണ ഗുരു ദേവീക്ഷേത്രത്തിന്റെയും പ്രതിഷ്ഠാ വർഷികവും പറയെടുപ്പ് മഹോത്സവും പൊങ്കല സമർപ്പണവും 9 മുതൽ 18 വരെ നടക്കും.9 ന് രാവിലെ 8 ന് പൊങ്കാല,9.30 ന് കലശപൂജ,കലശാഭിഷേകം,10.30 ന് തിരുമുമ്പിൽ പറസമർപ്പണം,12.30 ന് അന്നദാനം,വൈകിട്ട് 6.30 ന് ദീപക്കാഴ്ച എന്നിവ നടക്കും.