ambala

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ഓപ്പറേഷൻ തീയേറ്ററിലേക്ക് രോഗികളെ എത്തിക്കുന്ന ലിഫ്റ്റ് കേടായിട്ട് ദിവസങ്ങൾ പിന്നിട്ടു. ട്രോമാ വാർഡിന് സമീപത്തെ ലിഫ്റ്റാണ് ഏഴുദിവസമായി പ്രവർത്തനരഹിതമായി കിടക്കുന്നത്. അത്യാസന്ന നിലയിലുള്ള രോഗികളെ ഈ ലിഫ്റ്റിലൂടെയാണ് തീയറ്ററിൽ എത്തിക്കുന്നത്. രോഗികളെ സ്ട്രെച്ചറിലോ, വീൽചെയറിലോ ഇരുത്തി വളരെ ദൂരെയുള്ള ലിഫ്റ്റിൽ കയറ്റിയാണ് ഇപ്പോൾ തീയേറ്ററുകളിൽ എത്തിക്കുന്നത്. അറ്റകുറ്റപ്പണി നടത്തേണ്ട കമ്പനിയുടെ ടെക്നീഷ്യന്മാർ എത്താത്തതാണ് കാരണമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.