ambala

അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഏഴാം വാർഡ് നാനേകാട് പാടശേഖരത്തിൽ കൊയ്ത്തിനിറങ്ങിയ കർഷകന്റെ കാല് മദ്യക്കുപ്പിയുടെ ചില്ലു കയറി മുറിഞ്ഞു. അമ്പലപ്പുഴ വടക്ക് നീർക്കുന്നം വാഴം കൊട്ടങ്കരി വീട്ടിൽ സുരേന്ദ്രന്റെ കാലിനാണ് മുറിവേറ്റത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പാടശേഖരത്തിൽ സംഘങ്ങളായെത്തി മദ്യപിക്കുന്നവർ കുപ്പികൾ അശ്രദ്ധയോടെ നെല്ലിനിടയിലേക്ക് വലിച്ചെറിയുന്നത് പതിവാണ്. കുപ്പികൾ പാടത്ത് എറിഞ്ഞുടയ്ക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു. നിരവധി തവണ പൊലീസിലും പഞ്ചായത്തിലും പരാതി നൽകിയെങ്കിലും മദ്യപശല്യം നിയന്ത്രിക്കാൻ യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് കർഷകർ പറയുന്നത്.