s

ആലപ്പുഴ: ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ കാരുണ്യം 2024 ഉദ്ഘാടനം മുസ് ലിം ലീഗ് അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് എ.എം.നൗഫൽ നിർവഹിച്ചു. മേഖല പ്രസിഡന്റ് എ.അബ്ദു ൾമജീദ് അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി ബാബു ബഷീർ ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി. സിറാജുദീൻ അഷ്‌റഫി പ്രാർത്ഥനക്ക് നേതൃത്വം നൽകി. മണ്ഡലം വൈസ് പ്രസിഡന്റ് എ.എം ഇസ്മായിൽ വസ്ത്രവിതരണം നടത്തി . വനിതാ ലീഗ് ജില്ലാ പ്രസിഡൻ്റ് ലിബി മക്കനാ കുപ്പായവിതരണം നിർവ്വഹിച്ചു . ചികിത്സ സഹായം ടൗൺപ്രസിഡന്റ് നൗഷാദ് കൂരയിൽ വിതരണം ചെയ്തു. എം.കെ.ഷിഹാബുദ്ദീൻ, ടി.എ.എം.ഷെറീഫ് കുട്ടി, എ.എം.യൂസഫ് പോറ്റി, ഷുഹൈബ് അബ്ദുള്ള, ജുനൈദ് മഖാം തുടങ്ങിവർ സംസാരിച്ചു