s

ആലപ്പുഴ: വനിതാ ശിശു ആശുപത്രിയുടെയും ജില്ലാ റോട്ടറി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ലോകാരോഗ്യ ദിനാചരണം വനിതാ ശിശു ആശുപത്രി സൂപ്രണ്ട് ഡോ.കെ.കെ.ദീപ്തി ഉദ്ഘാടനം ചെയ്തു. ഓട്ടോ -ടാക്സി തൊഴിലാളികൾ, ഏകാരോഗ്യ പ്രവർത്തകർ എന്നിവർക്കായി പ്രായോഗിക പരിശീലനം ഡോ.മനീഷ് നായരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ജയകൃഷ്ണൻ എസ് സ്വാഗതം പറഞ്ഞു. ബീന, ബിന്ദു രാജേഷ്, ജിജോ തുടങ്ങിയവർ സംസാരിച്ചു. നഴ്സിംഗ് ഓഫീസർ ബിസ്മി നന്ദി പറഞ്ഞു.