
ചാരുംമൂട്: കേരള ജേർണലിസ്റ്റ് യൂണിയൻ ചാരുംമൂട് മേഖലാ സമ്മേളനവും ഇഫ്ത്താർ വിരുന്നും ജില്ലാ സെക്രട്ടറി വാഹിദ് കറ്റാനം ഉദഘാടനം ചെയ്തു.കെ.ജെ.യു ചാരുംമൂട് മേഖലാ പ്രസിഡന്റ് എസ്.ജമാൽ അദ്ധ്യക്ഷത വഹിച്ചു. പ്രഭ വള്ളികുന്നം, ഡി.രാജേഷ് കുമാർ, അനിൽ പി. ജോർജ്, എ.ബൈജു , മോഹനൻ പിള്ള, വിദ്യപീയുഷ്, അനീസ് മാലിക് തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ഇഫ്ത്താർ വിരുന്നും നടന്നു.