s

മുഹമ്മ : യു.ഡി.എഫ് മുഹമ്മ മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.സി.കെ.ഷാജി മോഹൻ ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മ മണ്ഡലം കമ്മിറ്റി ചെയർമാൻ അനീഷ് പി.തയ്യിൽ അദ്ധ്യക്ഷനായി . ടി.വി.ഷിജു, സി.എ.ജയശ്രീ , എസ്.ടി.റെജി , അനിൽ നീലാംബരി, ഷെഹീൻ എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് - സേവാദൾ, മഹിളാ കോൺഗ്രസ് , ഐ.എൻ.ടി.യു.സി, സി.എം.പി എന്നിവയുടെ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്ന വെൺപറമ്പ് തങ്കച്ചനെ സി.കെ.ഷാജി മോഹൻ അംഗത്വം നൽകി സ്വീകരിച്ചു.