
ചാരുംമൂട് : താമരക്കുളം എ ഗ്രേഡ് ക്ലസ്റ്റർ വിപണിയിൽ 2023-24 വർഷത്തിൽ ഒരു കോടി രൂപയ്ക്ക് മേൽ വിറ്റ് വരവ് ലഭിച്ചു. 263 ടൺ കാർഷികോല്പപന്നങ്ങളും, പച്ചക്കറികളും വില്പന നടത്തിയാണ് ഈ നേട്ടം കൈവരിച്ചത്.
താമരക്കുളം കൃഷിഭവന്റെ നിയന്ത്രണത്തിൽ മാധവപുരം പബ്ലിക് മാർക്കറ്റനിനുള്ളിൽ ബുധൻ, ശനി ദിവസങ്ങളിലാണ് വിപണി പ്രവർത്തിക്കുനത്. പ്രതികൂല കാലാവസ്ഥയും കാട്ടുപന്നികൾ വരുത്തുന്ന കൃഷിനാശവും അതിജീവിച്ചാണ് കഴിഞ്ഞ ഏപ്രിൽ മുതൽ മാർച്ച് 31 വരെയുള്ള കാലയളവിനുള്ളിൽ അഭിമാനകരമായ നേട്ടം കൈവരിക്കാൻ ക്ലസ്റ്റർ വിപണിക്കായത്. കർഷകരുടെ കൂട്ടായമയും, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടവും കമ്മിറ്റിയംഗങ്ങളുടെ സേവനവും വ്യാപാരികളുടെ പങ്കാളിത്തവും വിപണിക്ക് കരുത്ത് പകരുന്നതായി പ്രസിഡന്റ് കെ.ആർ. രാമചന്ദ്രൻ, സെക്രട്ടറി ഗോപാലൻ നായർ എന്നിവർ പറഞ്ഞു. ചാരുംമൂട് കൃഷി അസി.ഡയറക്ടർ പി.രജനി, താമരക്കുളം കൃഷി ഓഫീസർ, എസ്. ദിവ്യശ്രീ എന്നിവർ ഇന്നലെ വിപണിയിലെത്തി കർഷകരെയും ക്ലസ്റ്റർ ഭാരവാഹികൾ, ജീവനക്കാർ, അംഗങ്ങൾ എന്നിവരെയും അഭിനന്ദിച്ചു.