ambala

അമ്പലപ്പുഴ: പുന്നപ്രയിൽ മനോനില തെറ്റി അലഞ്ഞു നടന്നയാളെ പൊലീസ് പുന്നപ്ര ശാന്തിഭവനിൽ എത്തിച്ചു. പുന്നപ്ര വിയാനി പരിസരത്ത് ഇയ്യാൾ മനോനില തെറ്റി അലഞ്ഞു നടക്കുന്നത് പട്രോളിംഗിനെത്തിയ പുന്നപ്ര പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ പ്രദേശവാസികളുടെ സഹായത്തോടെ പുന്നപ്ര ശാന്തി ഭവനിൽ എത്തിച്ചു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പുന്നപ്ര ശാന്തി ഭവനുമായി ബന്ധപ്പെടണമെന്ന് മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ അറിയിച്ചു. ഫോൺ: 9447403035.