s

ആലപ്പുഴ : എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ്.ഷാനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേൽക്കോടതിയെ സമീപിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറർ അഡ്വ. എ.കെ.സലാഹുദ്ദീൻ പറഞ്ഞു.

പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ അഡിഷനൽ സെഷൻസ് കോടതിയിൽ നല്‍കിയ ഹരജി തള്ളിയിരുന്നു.ഷാന് നീതി ലഭിക്കുന്നതിനായുള്ള നിയമപോരാട്ടങ്ങളുമായി ശക്തമായി മുമ്പോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.