
പരുമല : അത്യാധുനിക എം.ആർ.ഐ മെഷീനിന്റെയും പരുമല ഇന്റർനാഷണൽ കോംപ്രിഹെൻസീവ് സ്ട്രോക്ക് സെന്ററിന്റെയും ഉദ്‌ഘാടനം പരുമല ആശുപത്രിയിൽ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നിർവഹിച്ചു. പക്ഷാഘാതം, ക്യാൻസർ, ആക്‌സിഡന്റ് ആൻഡ് ട്രോമ തുടങ്ങിയ ഏതു രോഗ ചികിത്സഘട്ടത്തിലും ശരീരത്തിലെ ആന്തരാവയവങ്ങളുടെ ഘടനയും പ്രവർത്തനവും പകർത്തിയെടുക്കാൻ സാധിക്കുന്ന അത്യാധുനിക എം.ആർ.ഐ മെഷിന്റെ വരവോടുകൂടി ഏറ്റവും മികച്ച ക്ലിനിക്കൽ റേഡിയോളജി സേവനം ഉറപ്പാക്കാൻ പരുമല ആശുപത്രിക്ക് സാധിക്കുന്നു. മൂന്ന് ന്യൂറോ മെഡിസിൻ ഡോക്ടർമാരുടെയും രണ്ടു ന്യൂറോസർജന്മാരുടെയും ഇന്റർവെൻഷനൽ ന്യൂറോളജിസ്റ്റിന്റെയും ഒരുമിച്ചുള്ള സേവനം പ്രദാനം ചെയ്യുന്ന കോംപ്രിഹെൻസീവ് യൂണിറ്റ് ഏതു തരത്തിലുള്ള സ്ട്രോക്ക് എമർജൻസിയും നേരിടാൻ സജ്ജമാണ്. ബോധം നിലനിറുത്തി കൊണ്ട് തികച്ചും വേദന രഹിതമായ മസ്‌തിഷ്‌ക ശസ്ത്രക്രിയ, നട്ടെല്ലിനും തലച്ചോറിനുമുള്ള അത്യാധുനിക ന്യൂറോ എൻഡോസ്കോപ്പിക് സർജറി എന്നിവ പരുമല ന്യൂറോ സർജറി വിഭാഗത്തിന്റെ പ്രത്യേകതകളാണ്.
പാർക്കിൻസൺസ് , ചലന വൈകല്യം, ഡിമെൻഷ്യാ, എപ്പിലെപ്‌സി രോഗങ്ങൾക്കുള്ള പ്രത്യേക ക്ലിനിക്ക്, വിട്ടുമാറാത്ത തലവേദനയ്ക്കുള്ള സമഗ്രമായ ചികിത്സാ സൗകര്യം, ഡെഡിക്കേറ്റഡ് ന്യൂറോ ഐ.സി.യു, ഉന്നത നിലവാരമുള്ള ന്യൂറോ ഇലക്ട്രോ ഫിസിയോളജിക്കൽ സേവനങ്ങൾ, ന്യൂറോ റീഹാബിലിറ്റേഷൻ സേവനങ്ങൾ എന്നിവ പരുമല ന്യൂറോ മെഡിസിൻ വിഭാഗം ഉറപ്പു നൽകുന്നു.