sarttifikkat-vitharanam

ബുധനൂർ: ബുധനൂർ ഗ്രാമപഞ്ചായത്തിൽ കുട്ടികൾക്ക് നൽകിവന്ന നീന്തൽ പരിശീലനം സമാപിച്ചു. എണ്ണയ്ക്കാട് കുട്ടമ്പേരൂർ കടവിൽ പ്രത്യേകം തയ്യാറാക്കിയ ട്രാക്കിൽ ചെങ്ങന്നൂർ ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ 23 ദിവസമായി നടന്നുവന്ന പരിശീലന പരിപാടിയിൽ പെരിങ്ങിലിപ്പുറം, എണ്ണക്കാട്, ഉളുന്തി യു.പി സ്കൂളുകളിലെ 5- 7 ക്ലാസിലെ അമ്പതോളം കുട്ടികളാണ് പങ്കെടുത്തത്. ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ ശരത് ചന്ദ്രൻ, സുനിൽ ശങ്കർ, ഹോംഗാർഡ് പ്രദീപ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. പരിശീലനം ലഭിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പലതാ മധു, ചെങ്ങന്നൂർ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ സുനിൽ ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീജ ശ്രീകുമാർ, അഡ്വ.ജി.ഉണ്ണികൃഷ്ണൻ, നിർവഹണ ഉദ്യോഗസ്ഥ മിനി.കെ എന്നിവർ പങ്കെടുത്തു.